ഞാന് MCA പഠിക്കുന്ന കാലം... എന്റെ ഹോസ്റ്റല് ഒരു റബ്ബര് കാട്ടിലെ കുന്നിന് മുകളിലായിരുന്നു .അടുത്തെങ്ങും ഒരു വീടുപോലും ഇല്ല .ഹോസ്റ്റലില് എന്തു സംഭവിച്ചാലും ആരും അറിയില്ല .പിന്നെ ഹോസ്റ്റെലിനെ പറ്റി ഒരുപാട് പേടിപ്പിക്കുന്ന കഥകളും ഉണ്ട് . അവിടെ കുറേ ദുര്‍മരണങ്ങള്‍ നടന്നിട്ടുണ്ടെന്നും മറ്റും അന്നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് . അതുകൊണ്ട് തന്നെ ഞങ്ങള്‍ അതിന്നു GHOST HOUSE എന്നു പേരിട്ടു.
അന്ന് ഞാന്‍ ഒരാഴ്ച വീട്ടില് അടിച്ചുപൊളിച്ചു ഹോസ്റ്റലില് തിരിച്ചെത്തിയ ദിവസമായിരുന്നു. വൈകുന്നേരം സേവ്യര്‍ മുടി വെട്ടാന് പോകണം എന്നു പറഞ്ഞു പുറത്തിറങ്ങി.ഇത് കേട്ട ഞാനും വിജയനും ക്സേവ്യരിനെ തടഞ്ഞു നിര്ത്തി പറഞ്ഞു " നിന്റെ മുടി ഞങ്ങള് അടിപൊളിയായി വെട്ടി തരാമെടാ , നി കാശ് ഒന്നും തരണ്ട " .എന്നാലും സേവ്യരിനു ഒരു പന്തിയില്ലായ്മ .. അതുമനസ്സിലാക്കിയ ഞങ്ങള്‍ ഒരുപടി മുന്നോട്ടു കടന്നു പറഞ്ഞു " നമ്മളൊക്കെ ഒന്നല്ലെടാ...അന്റെ തല ഞമ്മള് കോളമാക്കുമോടാ ? " ആ വാക്കില്‍ പാവം സേവ്യി വീണു പോയി . അവന് സമ്മതിച്ചു ഞങ്ങളാണൈങ്കില് ഒരു തല വെട്ടി പഠിക്കാന് കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു .
ആദ്യം ഞാന് മുടി വെട്ടി തുടങ്ങി കണ്ണാടി സേവ്യരിന്റെ കയ്യില് നിന്നും ഞാന് വാങ്ങി വെച്ചു, കാരണം മുടി വെട്ടുന്നത് എങ്ങിനെയൊക്കെയാണെന്ന് അവന് കാണരുതല്ലോ ... കണ്ടാല് എണീറ്റു ഓടും അവന് . ഒരു സൈഡ് മൊത്തം ഞാന് കൊളമാക്കി കൊടുത്തിട്ട് ഞാന് പറഞ്ഞു "അടിപോളിയയിട്ടുണ്ട് ഇനി ബാക്കി വിജയന് വെട്ടിതരും".പിന്നെ വിജയന്റെ ഊഴമായി ... അവനും അവന്റെ കഴിവിന്റെ പരമാവധി സേവ്യരിന്റെ തല കൊളമാക്കികൊടുത്തു . എല്ലാം കഴിഞ്ഞപ്പോള് സേവ്യര്‍ കണ്ണാടി എടുത്തു ഒന്നേ നോക്കിയൊള്ളു . പിന്നെ ഞങ്ങളുടെ നേരെ ഒരു ഓട്ടമായിരുന്നു . എടാ തെണ്ടികളെ നിങ്ങളെ ഞാന് ....എന്നും പറഞ്ഞുകൊണ്ട് അടുത്തു വന്നു .ഞങ്ങള് ഓടി രക്ഷപ്പെടാനുള്ള ഒരു ശ്രമാമോക്കെ നടത്തിയെന്കിലും വിജയിച്ചില്ല . അവസാനം ഞങ്ങള് ഒരു ഒത്തുതീര്പ്പിലെത്തി അവന്റെ തല ഞങ്ങള് തന്നെ മോട്ടയടിച്ചു കൊള്ളാമെന്നും അവന് കമ്പനിക്കായി ഞങ്ങള് രണ്ടു പേരും കൂടെ മോട്ടയടിച്ചു കൊള്ളാമെന്നുമുള്ള വ്യവസ്ഥയില് അവന് ഞങ്ങള് ജീവനോടെ വിട്ടു എന്നു പറഞാല് മതിയല്ലോ ...
അങ്ങനെ ഞങ്ങള് മൂന്നു പേരും ഹോസ്റ്റലില് മൊട്ടകളായി... അന്ന് രാത്രി മുതല് ഹോസ്റ്റലില് ചാത്തനേറ് തുടങ്ങി.പാത്രങ്ങള്‍ വായുവില് താനേ വീഴുക,രാത്രിയില്‍ ചിലങ്കയുടെ ശബ്ദം കേള്‍ക്കുക , കസേരകള്‍ തനിയെ ആടുക ,കറന്റ് പോകുന്ന സമയത്ത് കിണരിന്നു സമീപത്തുകൂടെ ഒരു വെള്ള വേഷമണിഞ്ഞ പ്രേതം ഓടികളിക്കുക . നമ്മള് അടുത്തെത്തുമ്പോള് അതു ഇരുളില് മറയും.ഇതൊക്കെയായിരുന്നു പ്രധാന ചാത്തന്‍ കളികള്‍ .
കൂടുതലായും ചാത്തന് എന്നെയായിരുന്നു ലക്ഷ്യമിട്ടുരുന്നത് എന്നു തോനുന്നു . കാരണം ഞാനുള്ള റൂമില് ആകും മിക്കവാറും ചാത്തന്റെ കളികള് .. വായുവില്നിന്നും കല്ലു വീഴുന്നതായിരുന്നു എനിക്കു ഏറ്റവും പേടി. ആ കല്ലു എന്റെ മൊട്ടത്തലയില് വീണു വല്ല മുറിവും പറ്റിയാലോ ... പേടികാരണം തലയില് ഒരു തലയിണയും പിടിച്ചു കോണ്ടായി ഹോസ്റ്റലില് പിന്നീട് എന്റെ നടത്തം ..രാത്രി ഒറ്റയ്ക്ക് നടക്കാന് പോലും പേടിയായി തുടങ്ങി .
ഇതിന്നിടയില്‍ രണ്ടു ദിവസത്തെ അവധിക്കു ഞാന്‍ അമ്മാവന്റെ കൊച്ചിയിലുള്ള ഐസ് ഫാക്ടറിയില്‍ പോയി. ഈ കാര്യത്തെ കുറിച്ച് ഞാന്‍ അമ്മാവനോട് ചുമ്മാ ഒന്നു സൂചിപ്പിച്ചു . "ഏതു ചാത്തനായാലും ഹോസ്റെലിനു പുറത്തുല്ലവനല്ല " എന്നു അമ്മാവന്‍ പറഞ്ഞു . അല്ലെങ്കിലേ എനിക്കു ചിലരെയൊക്കെ സംശയം ഉണ്ടായിരുന്നു ഇതുകൂടി കേട്ടപ്പോള്‍ എനിക്കു പല സംശയങ്ങളും വന്നു തുടങ്ങി ..ഇവന്മാര് എനിക്കിട്ടു പണിയുകയാണോ?.. എന്റെ കൂട്ടുകാര് തന്നെയല്ലേ ചാത്തന്മാര് എന്നൊരു തോന്നല് ..
ആരായാലും ഒരാഴ്ചയോളം എന്നെ പരമാവധി പേടിപ്പിച്ചു ചാത്തന്മാര് .. അവസാനം എനിക്കു മനസ്സിലാവുകയും അവര് കുറ്റസമ്മതം നടത്തുകയും ചെയ്തു. ഞാന് വീട്ടില് പോയ സമയത്ത് എല്ലാവരുംകൂടി പ്ലാന് ചെയ്തു വെച്ചിരിക്കുകയായിരുന്നു എന്നെ പേടിപ്പിക്കാന് . എന്തായാലും ആ സംഭവത്തിനു ശേഷം എനിക്കു ശരിക്കുള്ള ചാത്തനെ പോലും പേടിയില്ലതെയായി . ഏതു പാതിരാത്രിയിലും ഞാന് ഒറ്റയ്ക്ക് ഹോസ്റ്റലിലേക്ക് കയറി വരും എന്ന സ്ഥിതി ആയി . സേവ്യര്‍ ചാത്താ എന്നിലെ പേടി മാറ്റിയതിന് ഒരായിരം നന്ദി ....
Friday, September 28, 2007
Subscribe to:
Post Comments (Atom)
8 comments:
aliya ninte narration kollam
But reality pora
Ninte khuran vayanayonnum vanillalo?
Next We want BAD BOYS experiences
മാഷെ, ലിങ്കുകള്‍ എവിടെയൊക്കെയൊ നഷ്ടപ്പെട്ടട്ടുണ്ട്, അടുക്കും ചിട്ടയോടും കൂടി എഴുതു, എന്നാലെ വായന സുഖം കിട്ടൂ..
:)
മാഷേ...അക്ഷരങ്ങളുടെ വലിപ്പം അല്‍പ്പം കൂടെ കൂട്ടിയിരുന്നേല്‍ ഇത്ര ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു വായിക്കാന്‍... പിന്നെ പാരഗ്രാഫ് തിരിച്ചെഴുതാനും ഒന്ന് ശ്രമിച്ചു നോക്കൂ...
ഇനിയും എഴുതുക... ആശംസകള്‍...!
:)
kollameda kollammm....
but lot to improve.....
nee nammaleyonnum ulpeduthiye illallo????
എല്ലാവരുടെയും നല്ല ഉപടെശങ്ങല്ക്കു നന്ദി
സെവ്യരെ ഖുറാന്‍ വായന വേണ്ടാന്ന് വെച്ചതാണ്
സഹയാത്രികന്‍:
അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്
കുഞ്ഞന്‍ :
ഞാന്‍ ഒരു എഴുത്തുകാരന്‍ ഒന്നും അല്ല. എന്നാലും നന്നായി എഴുതാന്‍ ശ്രമിക്കാം .നിങ്ങളുടെ ഒക്കെ അനുഗ്രഹം ഉണ്ടായാല്‍ മതി
ശിനോജെ : അടുത്തത് നിന്റെ കഥയാവും എഴുതുക
:-)
ബൂലോകത്തിലേക്ക് സ്വാഗതം!
കൂടുതല്‍ എഴുതുക.
സസ്നേഹം
ദൃശ്യന്‍
kollam..pedi poyallo ipo
Post a Comment