Wednesday, October 24, 2007

ഒരു എം സി എ ക്കാരന്റെ ആത്മഹത്യാകുറിപ്പ്

ഓ അപ്രിയ ലോകമേ!!
ഞാന്‍ നിന്നെ വിട്ട് അകലുകയാണ്. മരവിച്ച മനസ്സും പേറി ഇനിയും എത്ര നാള്‍ ? പരാജയങ്ങള്‍ ഒന്നിനു മീതെ ഒന്നായി കുമിഞ്ഞു കൂടുമ്പോളും വരാന്‍ പോകുന്ന വിജയത്തിന്റെ ഒരു നനുത്ത സ്പര്‍ശം ഞാന്‍ എവിടെയൊക്കെയോ അനുഭവിച്ചിരുന്നു. പക്ഷേ ഇന്ന് അതും തീര്‍ത്തും അന്യം...എന്റെ ചിന്തകളും, ആശങ്കകളും മോഹങ്ങളും എന്നെ എവിടേക്കോ വലിച്ചിഴക്കുകയാണ്. ഓരോ ദിവസവും കൊഴിഞ്ഞു തീരുമ്പോള്‍ എന്റെ മോഹങ്ങളുടെ ചിറകുകള്‍ക്കെണ്ണം കുറഞ്ഞു വരികയാണ്...ഞാന്‍ അശക്തനാവുകയാണ്. ഞാന്‍ ഇന്ന് വരെ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് പലരുമായുള്ള സൌഹൃദം മാത്രമാണ്.

Life is nothing but, a celebration of events..അതെ! ജീവിതം എന്നത് ഒരുപാട് സംഭവ ബഹുലമാണ്, അതിന്റെയൊക്കെ ആഘോഷമാണ്. മനസ്സിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ഒരുപാട് പാട് പെടുകയായിരുന്നു. ഈ നശിച്ച ജീവിതത്തെ ഞാന്‍ ഒരിക്കല്‍ പോലും സ്നേഹിച്ചിട്ടില്ല. ഞാന്‍ എപ്പോഴും പറയാറുണ്ട്, സ്വാദേറിയ ഭക്ഷണത്തേക്കാള്‍ ഞാന്‍ മരണത്തെ പുല്‍കാന്‍ കൊതിക്കുന്നു. ഇന്ന് ഞാന്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞാന്‍ ഭയക്കുകയാണ്, എല്ലാം പരാജയം മാത്രമാകാറുള്ള എനിക്ക് ഇത് മറ്റൊരു വന്‍ പരാജയം ആകുമോ എന്ന്...

എന്റെയുള്ളില്‍ നീറുന്ന ചിന്തകള്‍ക്ക് വിരാമമിടാന്‍ സുഹൃത്തുക്കളുടെ ആശ്വാസ വചനങ്ങള്‍ക്കാവുന്നില്ല... ബന്ധുക്കളുടെ സാന്ത്വനങ്ങള്‍ക്കാവുന്നില്ല.. ഞാന്‍ എന്റെയുള്ളില്‍ ചങ്ങലക്കിട്ട, ഞാന്‍ തന്നെ നെയ്തെടുത്ത എന്റെ സ്വപ്‌നങ്ങള്‍ തിരക്ക് കൂട്ടുകയാണ്, അവര്‍ നിയന്ത്രണാതീതരാവുന്നതിന്ന് മുമ്പ് എനിക്ക് പോകണം, എന്നെന്നേക്കുമായി... ആദ്യമൊക്കെ വളരെ ലാഘവത്തോടെയുള്ള സമീപനമായിരുന്നു ജീവിതത്തോടെനിക്ക്..ഇന്ന് ഞാന്‍ തീര്ത്തും ബലഹീനനാണ്. ജീവിതത്തില്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്കാണ് പ്രാധാന്യം. അതില്‍ ഒന്നു പോലും നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ What is the purpose of life?

പല നല്ല സുഹൃത്തുക്കളുടെയും സ്വഭാവ ഗുണദൂഷ്യങ്ങള്‍ മറ്റുള്ളവരുമായി വിശകലനം ചെയ്യുമ്പോള്‍ പലപ്പോഴും ഞാന്‍ എന്നെ മറക്കുകയായിരുന്നു. എന്റെ പരിമിതികളെ തിരിച്ചറിയാതെ പോവുകയായിരുന്നു . ഇന്ന് ഒരു വിഷാദ രോഗിയിലേക്കുള്ള യാത്രയിലാണ്. ഞാന്‍ കരയാതിരിക്കുന്ന രാത്രികളുടെ എണ്ണം വിരളമാവുകയാണ്. വളരെ വൈകിയെങ്കില്‍ കൂടിയും ഞാന്‍ എന്നോട് തന്നെ ചോദിക്കുകയാണ് " എന്റെ മേഖല ഇതായിരുന്നില്ലേ?? " പരാജയങ്ങള്‍ വിജയത്തിന്റെ ചവിട്ടുപടികളാണെന്നു അഭിമുഖങ്ങളില്‍ പറയാനുചിതം പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ ഇത്തിരി പാടുപെടും.

ഇനി എന്നെ മാറ്റിയെടുത്ത ചില സംഭവങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാവാം...ഞാന്‍ ഒരിക്കലും മാറാന്‍ പാടില്ലായിരുന്നു..ആരുടെയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങരുതായിരുന്നു...ഞാന്‍ എന്നെ തന്നെ നശിപ്പിക്കുകയായിരുന്നു..MCA ക്ക് ചേരുന്നതിന്നു മുമ്പ് സിഗരറ്റ്‌ന്റെയും മദ്യത്തിന്റെയും രുചി ഞാന്‍ അറിഞ്ഞിരുന്നില്ല. ആ...എനിക്കറിയില്ല...ഇതൊന്നും എന്റെ ഏറ്റുപറച്ചിലുകളല്ല...ആരെയെങ്കിലും ഞാനിവിടെ പരോക്ഷമായി പ്രതിപാദിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഒന്നു മനസ്സിലാക്കുക, ഞാന്‍ നിങ്ങളെ വെറുത്തിട്ടില്ല...സ്നേഹിച്ചിട്ടെ ഉള്ളു ...

ഈ അവസരത്തില്‍ ചെഗുവേരയുടെ വാക്യം ഞാന്‍ ഈ ലോകത്തെ ഒര്മിപ്പിക്കുകയാണ് "പരാജിതനായി ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ് "

എന്റെ നാക്കിനും എന്റെ സുഹൃത്തുക്കളുടെ കാതുകള്‍ക്കും സുപരിചിതമായ വാക്യമാണ് " Money manipulates every things" ശരിയല്ലേ?? ഒരു പരിധിവരെ...എന്റെ ശരീരത്തിന്റെയെന്നപോലെ മനസ്സിന്റെ ബാലന്സും തെറ്റി നില്‍ക്കുകയാണ്‌. എന്റെ ഹൃദയമിടിപ്പ്‌ കൂടി കൂടി വരികയാണ്. ആകസ്മികമായ നിമിഷങ്ങളെ ഓര്‍ത്തല്ല ...മറിച്ച് ഞാനില്ലാത്ത എന്റെ വീട് ഓര്‍ത്തതാണ്.

എന്റേത്‌ വികലവും അര്‍ത്ഥശൂന്യവുമായ ചിന്തകളാണെന്ന് സമ്മതിക്കുന്നു. പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിന് മുന്നില്‍ എനിക്ക് വേറെ വഴികളില്ല...ആദ്യം ഞാന്‍ വേദനയില്ലാത്ത മരണത്തെ തേടി...ഇന്നെനിക്ക് ഒന്നും തടസമല്ല...കുറച്ച് നിമിഷത്തേക്ക് എത്ര കടുത്ത വേദന അനുഭവിക്കുവാനും ഞാന്‍ സജ്ജനായി കഴിഞ്ഞു. വേര്‍പ്പാട് എന്നും അരോചകമാണ്, ദുഃഖദായകമാണ്...പുനര്‍ജന്മത്തില്‍
തെല്ലുപോലും വിശ്വസിക്കാത്ത എനിക്ക് ഇനിയൊരു സുന്ദരജീവിതത്തെ പ്രതീക്ഷിക്കാന്‍ വകയില്ല...A real life should be tension free, beautiful and enjoyable.ഇതെന്റെ ഭീരുത്വമാണ് , ജീവിതത്തോട് പൊരുതാനുള്ള വൈമനസ്സ്യം...

എന്റെ ഓര്‍മ്മകള്‍ , മണ്ണോട് ചേരാന്‍ വിസമ്മതിക്കുന്ന എല്ലിന്‍ കഷ്ണങ്ങള്‍ പോലെയാണ്...അല്പം ദ്രവിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി മായാന്‍ ഇനിയും സമയം എടുക്കും...

ഇനി ക്ഷമാപണമാകാം...അപ്രസക്തമാണെങ്കില്‍കൂടിയും ഈ വൈകിയ വേളയുടെ അനിവാര്യതയായി ഞാന്‍ കണക്കാക്കുന്നു . ആദ്യമായി എനിക്ക് ജന്മം തന്ന എന്റെ അമ്മയോടാവട്ടെ..."പൊറുക്കുക അമ്മേ....മനസ്സിന്റെ താളം തെറ്റിത്തുടങ്ങി..ഇനിയും വയ്യ..അമ്മ പറയാറുണ്ടല്ലോ? എന്റെ നാല് മക്കളില്‍ എന്നെ ഏറ്റവും കുറവ് ബുദ്ധിമുട്ടിച്ചത് നീയാണെന്ന്...ഈ നിമിഷം ഞാന്‍ അല്പം ക്രൂരനാവുകയാണ്..സാഹചര്യം എന്നെ അങ്ങനെ ആക്കിതീര്‍ക്കുകയായിരുന്നു. ഒന്നും വേണ്ടായിരുന്നു. പഠനമേ വേണ്ടായിരുന്നു..എന്റെ മോഹങ്ങള്‍ ഞാന്‍ അമ്മയുമായി പങ്കുവെക്കാറുണ്ടല്ലോ? അതൊക്കെ സാധിച്ചു തരാന്‍ ഞാനിന്ന് കഴിവ് കേട്ടവനാണ്...എന്നെ എന്തൊക്കെയോ ആയിക്കാണാന്‍ കൊതിച്ച അച്ഛനോടും ക്ഷമ! " എന്നെ സ്നേഹിക്കുന്ന എല്ലാവരുമായി ഞാനെന്റെ ക്ഷമ പങ്കിടുകയാണ്...ആരും ഒന്നിലും പ്രതീക്ഷ വച്ച് പുലര്‍ത്തരുത്...എല്ലാം അതിന്റേതായ രീതിയില്‍ വിടുക...ആഗ്രഹങ്ങള്‍ കിട്ടാക്കനിയാവുമ്പോള്‍ ശരിക്കും മടുക്കും..ഞാനൊരു ഉത്തമ ഉദാഹരണമാണ്.

പലരുടേയും പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അവര്‍ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുമുണ്ട്‌... പക്ഷേ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം.

മരണത്തിന്റെ മുഖം ക്രൂരവും വികൃതവുമാണ്.അതിനോടടുക്കുന്നവര്‍ക്ക് അത് വ്യക്തമായി കാണാം..വിളിച്ചു വരുത്തിയതാണെങ്കില്‍ കൂടി അവന്റെ ഭാവങ്ങള്‍ക്ക് മാറ്റമില്ല...തീര്‍ത്തും നിര്‍വികാരന്‍...എന്റെ ആത്മമിത്രങ്ങളേ ഞാന്‍ നിങ്ങളിലൂടെ ജീവിക്കില്ലേ??എന്റെ ഈ കൃത്യത്തിന്ന് എന്നോട് മാപ്പു തരിക...ഒന്നു ഞാന്‍ മനസ്സിലാക്കി, ബന്ധങ്ങള്‍ ഒരിക്കലും ബന്ധനങ്ങളല്ല. അവ പവിത്രമായ അനുഭൂതിയാണ്‌.

എനിക്ക് സമയമായിത്തുടങ്ങി...ഞാന്‍ ചലിക്കട്ടെ, എന്റെ തനിച്ചുള്ള ലോകത്തേക്ക്...ഞാന്‍ ഒന്നും കൊണ്ടുപോകുന്നില്ല...എന്റെ സാക്ഷാല്‍ക്കരിക്കാത്ത സ്വപ്‌നങ്ങള്‍ ഒഴികെ...

എന്റെ ഈ പ്രവര്‍ത്തിക്ക് ഞാന്‍ സമൂഹത്തെ പഴിക്കുന്നില്ല, സുഹൃത്തുക്കള്‍ ഉത്തരവാദികളല്ല, എന്റെ ബന്ധുക്കളും കാരണക്കാരല്ല, മറിച്ച് എന്റെ മനസ്സില്‍ ഉള്‍ത്തിരിഞ്ഞ , ചില സാഹചര്യങ്ങള്‍ തിരികൊളുത്തിയ അരുതാത്ത ചിന്തകളാണ്...

നിങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി വിട...........
എല്ലാവര്ക്കും നന്മകള്‍ മാത്രം നേരുന്നു......
സ്നേഹപൂര്ര്‍വ്വം

പ്രിയ കൂട്ടുകാരന്‍

10 comments:

vavaji said...

യാതൊരര്‍ഥവുമില്ലാതെ ഇങ്ങിനെ ജീവിക്കുന്നതെന്തിനാണെന്ന്‌ ഒരു പ്രാവശ്യമെങ്കിലും തോന്നാത്ത ആരും ഉണ്ടാവില്ല. കടന്നു പോന്ന ദുരനുഭവങ്ങളും കഷ്ടകാലങ്ങളും തരുന്ന ഊര്‍ജ്ജം പുതിയ വിഷയങ്ങളെ നേരിടാനുള്ള കരുത്ത്‌ തരുന്നു. വഴിയടച്ചുകൊണ്ട്‌ ഇരുള്‍ മതില്‍ മുന്നില്‍ കാണുമ്പോള്‍ അതിനപ്പുറം വെളിച്ചമുണ്ടെന്ന വിശ്വാസത്തെ ദൈവം എന്നു പറയുന്നു.

കണ്ണൂരാന്‍ - KANNURAN said...

ഇതാരുടേതാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.......

കണ്ണൂരാന്‍ - KANNURAN said...

ഇതാരുടേതാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.......

Murali K Menon said...

ശരിക്കും സംഭവിച്ചതാണോ? കൂട്ടുകാരന്‍ ആത്മഹത്യ ചെയ്തോ? അതോ ഭാവനാ സൃഷ്ടിയോ? എന്തായാലും മരിക്കാന്‍ തീരുമാനിച്ചവനേയും കൊല്ലാന്‍ തീരുമാനിച്ചവനേയും പിന്തിരിക്കാനാവില്ല. അല്ലെങ്കില്‍ ഇത്ര പഠിച്ച, ആത്മഹത്യ ഭീരുത്വമാണെന്ന് സ്വയം പ്രഖ്യാപിക്കാന്‍ കഴിവുള്ള ആള്‍ തന്നെ അത് ചെയ്തു എന്ന് അറിയുമ്പോള്‍ എന്താ പറയാ....

കുറിപ്പിലെ ചില മലയാളം തെറ്റുകള്‍:

സ്വാന്തനം - തെറ്റ് : സാന്ത്വനം - ശരി
മേഘല - തെറ്റ് : മേഖല - ശരി

എഡിറ്റ് മോഡില്‍ പോയി തിരുത്തി പബ്ലിഷ് ചെയ്യാം വേണമെന്നുണ്ടെങ്കില്‍ - പഴയ തിയ്യതി മാറ്റാതിരുന്നാല്‍ ഇത് തന്നെ തിരുത്തലോടെ പ്രത്യക്ഷപ്പെടും.

ഇനിയും പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട്,

ഏ.ആര്‍. നജീം said...

അയ്യോ..ഇതു ശരിക്കും കൂട്ടുകാരന്‍ എഴുതിയതാണൊ... എന്താ വരികള്‍, പേടി തോന്നി

:)

ദിലീപ് വിശ്വനാഥ് said...

ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ സുഹൃത്തേ?

Akbar Sadakhathulla.K said...
This comment has been removed by the author.
Akbar Sadakhathulla.K said...

തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന്നു നന്ദി...

ഇതിലെ കഥാപാത്രം ഇപ്പോളും ജീവിച്ചിരിപ്പുണ്ട് . ഒരുദിവസം ഞാന്‍ റൂമില്‍ ചെന്നപ്പോള്‍ കക്ഷി ഈ ലെറ്റര്‍ എഴുതിവെച്ചു എന്നെ ഒന്നു പേടിപ്പിച്ചതായിരുന്നു... :)

Unknown said...

araado ithu??

Akbar Sadakhathulla.K said...

oru nimisha nerathek avante manassil maranam enna chintha vannirunnuvathre..anyway he is fine now...now he is working as a senior software engineer. :)